തപസ്സും പ്രായശ്ചിത്തവും കൃത്യമായി അനുഷ്ഠിച്ചിരുന്ന അച്ചന് പരിഹാരം ചെയാനും ത്യാഗത്തില്‍ വളരുവാനും ജനങ്ങളെ ആഹ്വവാനം ചെയ്തിരുന്നു. അനുപാതത്തിന്റെ ഫലം പുറപ്പെടുവിക്കാന്‍ അച്ചന് നിരന്തരം വിശ്വാസികളെ ലക്ഷണിച്ചു. ' മരണത്തെപ്പറ്റി കൂടെക്കുടെയുള്ള ധ്യാനം യഥാര്‍ത്ഥ തത്വചിന്തയില്‍ ഒണ്ട്'. എന്നാ റോമന്‍ ചിന്തകനായ സെനക്കായുടെ വാക്കുകള്‍ ഉദ്ധരിക്കുന്ന അച്ചന് മരണവും നിത്യജീവനും നിരന്തരം ധ്യനവിഷയമാക്കി.
തികഞ്ഞ നര്‍മ്മബോധം തുളുമ്പുന്നതാണ് അച്ചന്റെ പ്രസംഗശൈലി. അതെ സമയം നിത്യസത്യങ്ങളെയും കത്തോലിക്കാ അടിസ്ഥാനതത്വങ്ങളെയും യുക്തിയുക്തം ന്യായികരിക്കാനും യുക്തിവാദികളുടെയും നിരിശ്വരന്മാരുടെയും ന്യായവാദങ്ങളെ ഖണ്ഡിക്കാനും ശക്തമായ പരിശ്രമം അച്ചന്റെ പ്രസംഗങ്ങളിലുണ്ട്.
ദീര്‍ഘനാളത്തെ കഠിനമായ അദ്ധ്വാനം ആന്റണി അച്ചനെ ഒരു ക്ഷയരോഗി ആക്കി. 1963 ജൂണ്‍ 9 ന് അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു. ജൂണ്‍ 11 ന് അച്ചന്റെ ഭൗതിക ശരിരം ചേലക്കര പള്ളിയില്‍ സംസ്കരിച്ചു.
അച്ചന്റെ സമകാലിനരും അച്ചനെ അടുത്തറിഞ്ഞവരും പ്രത്യേകമായി ചേലക്കരനിവാസികളും ഈ ശ്രേഷ്ഠ വൈദ്യകന്റെ വിശുദ്ധമായ ജീവിതത്തിനും ആഴമേറിയ ആദ്ധ്യാത്മിക ദര്‍ശനങ്ങള്‍ക്കും സാക്ഷികളാണ്. ഏറെ അത്ഭുതങ്ങളും സൗഖ്യങ്ങളും പിശാചുബാധ ഒഴിയാലും അച്ചന്റെ പ്രാര്‍ത്ഥന സഹായത്താല്‍ ഒണ്ടായെന്ന് നിരവധിപേര്‍ സാക്ഷി പെടുത്തിട്ടുണ്ട്. മിഷനറിമാര്‍ക്ക് ഒരു ഉത്തമമാതൃകയായ ബഹു. അന്തോനിയച്ചന്‍ പ്രാര്‍ത്ഥനയുടെ അടിതട്ടില്‍ പാവപ്പെട്ടവരെയും പാര്ശ്വവത്ക്കരിക്കപെട്ടവരയൂം ഉദ്ധരിക്കാന്‍ ജീവിതം സമര്‍പ്പിച്ച മഹാത്മാവാണ്. ഈ ജീവിത പാഠങ്ങള്‍ അതിശക്തമായ ധ്യാന പ്രസംഗങ്ങളിലുടെ അദ്ദേഹം അന്നത്തെ ലോകത്തിന് നല്കി. നാനാജാതി മതസ്ഥര്ക്കായ് സമര്പ്പിക്കപെട്ട ആ ജീവിതം മതാന്തര സൗഹൃദങ്ങളുടെ ഒരു പൂക്കാലമായിരുന്നു എന്ന് പറയാം.
ബഹു. ആന്റണി തച്ചുപറമ്പില്‍ അച്ചന്റെ നാമകരണ നടപടികള്‍ 2008 ജൂണ്‍ 9 ന് തൃശൂര്‍ അതിരൂപത ആരംഭിച്ചു. നാമകരണ നടപടികള്‍ ആരംഭിക്കാനുള്ള പോസ്റ്റ്ലേറ്റ്റുടെ അപേഷ 2009 ജൂണ്‍ 9 ന് തൃശൂര്‍ അതിരൂപത മെത്രപോലീത്ത അഭിവന്ദ്യ മാര്‍ ആൻഡ്രൂസ് താഴത്ത് സ്വീകരിക്കുകയും അന്ന് മുതല്‍ ബഹു. ആന്റണി തച്ചുപറമ്പിലച്ചന്‍ ദൈവദാസനായ് അറിയപെടുകയും ചെയ്തു. 2010 മാര്‍ച്ച് 19 ന് നാമകരണ നടപടികള്‍ക്കുള്ള അതിരൂപത ട്രിബ്യൂണല്‍ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. 2012 ഡിസംബര്‍ 3 ന് അച്ചന്റെ കബറിടം തുറന്ന് പൂജാവിഷ്ടങ്ങളുടെ കാനോനിക പരിശോധന നടന്നു.ബഹു. ആന്റണി അച്ചന് നമ്മുടെ അള്‍ത്താരകളില്‍ വണങ്ങപെടുന്ന ദിനം എത്രയും വേഗം സമഗതമാകുന്നതിന് വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം
By: Fr.Paul Pulikan |