favours.html
 

പാവപ്പെട്ടവരോടും അധംകൃതവര്‍ഗ്ഗങ്ങളോടും പ്രത്യേക കരുണയും സ്നേഹവായ്പ്പും അച്ചന്‍ കാട്ടിയിരുന്നു. കുന്നുകളും മലകളും കയറി ഇറങ്ങി ഭവനങ്ങള്‍ സന്ദര്‍ശിക്കാനും ജനങ്ങളുടെ ഷേമമന്യോഷിക്കുവാനും അച്ചന്‍ ദത്തശ്രദ്ധന്‍ ആയിരുന്നു. വീടില്ലാത്തവരെ പുനരധിവസിപ്പിക്കാന്‍ പുഷ്പഗിരിക്കുന്നിലെ ഗണ്യമായ സ്ഥലം അച്ചന്‍ വിലക്കുവാങ്ങുകയും അവരെ അവിടെ പാര്‍പ്പിക്കുകയും ചെയ്തു. ഗാന്ധിജിയുടെ തത്വങ്ങളായ സ്വാശ്രയത്വം പരിശീലിക്കാന്‍ ചര്‍ക്കയിലെ നൂല്‍നൂല്‍പ്പും മറ്റു കര്‍മ്മ പരിപാടികളും ചേലക്കരയില്‍ അച്ചന്‍ പ്രാവര്‍ത്തികമാക്കി. കത്തോലിക്കരുടെ എണ്ണം കൂടി വന്നതിനാല്‍ ചേലക്കര ടൌണില്‍ അച്ചന്‍ ഒരു പള്ളി പണിയുകയും 1962 സെപ്റ്റംബര്‍ 15- ) o തീയ്യതി അത് അശീര്‍വ്യദിക്കുകപെടുകയും ചെയ്തു. തന്റെ പിതൃസ്വത്ത് വിറ്റ് കിട്ടിയ പണം ചേലക്കരയിലെ പ്രേഷിത പ്രവര്‍ത്തനത്തിന് വിനിയോഗിച്ചു.

നല്ലൊരു മിഷനറിയായ അച്ചന്‍ ഏറെ പേരെ ചേലക്കരയില്‍ സുവിശേഷ വെളിച്ചത്തിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. സിറോ മലബാര്‍ സഭാംഗങ്ങളെ അച്ചന്‍ പ്രത്യേകം സ്നേഹിച്ചിരുന്നു. അവര്‍ക്കായി മരിയന്‍കുന്നില്‍ അദ്ദേഹം ഒരു പള്ളി പണിതു.

ഇംഗ്ലീഷ്, മലയാളം ഭാഷകളില്‍ ഒരു ഉത്തമ ധ്യാനപ്രസംഗകന്‍ ആയിരുന്നു ആന്റണി അച്ചന്‍ .തൃശ്ശിനപ്പിള്ളിയിലും ബോംബയിലും ശ്രിലങ്കയിലും ധ്യാനപ്രസംഗങ്ങള്‍ നടത്തിയതായി അച്ഛന്റെ ഡയറി കുറിപ്പുകള്‍ വ്യക്തമാക്കുന്നു. ദൈവവചനത്തില്‍ അധിഷ്ടിതമായിരുന്നു അച്ചന്‍റെ പ്രസംഗശൈലി. ഉപമകളും അലങ്കാരങ്ങളും കൊച്ചുകഥകളും കൊണ്ട് ഏറെ സമ്പന്നമായിരുന്നു അച്ചന്റെ പ്രസംഗങ്ങള്‍.

വി.കുര്‍ബ്ബാനയായിരുന്നു അച്ചന്റെ ധ്യാനത്തിന്റെയും പ്രഭാഷങ്ങളുടെയും കേന്ദ്രബിന്ദു.ദൈവസ്നേഹത്തിന്റെ വലിയ രഹസ്യമെന്നും വിലമതിക്കാനാവാത്ത സമ്മാനമെന്നുമാണ്‌ അച്ചന്‍ വി. കുര്‍ബ്ബാനെ വിളിക്കുക. ' ക്രിസ്തിയ ജീവിതത്തിന്റെ വിദ്യാലയവും ഉത്ഭവകേന്ദ്രവും വി.കുര്‍ബ്ബാനയാണ്. ജനങ്ങളെ വി.കുര്‍ബ്ബാനയിലേക്ക് ആനയിക്കുകയാണ് സഭയുടെ ദൗത്യം'

ദൈവച്ചായയില്‍ സൃഷ്ടിക്കപ്പെട്ട മനുഷന്‍ ദൈവ മഹത്വത്തിനായി ജീവിക്കണം. ക്രിസ്തവര്‍ ഉപരി ദൈവ മഹത്വത്തിനായി പ്രവര്‍ത്തിക്കണം. വൈദികനാകട്ടെ ഏറ്റംവലിയ ദൈവ മഹത്വത്തിനായി പ്രവര്‍ത്തിക്കണം. തിരുഹൃദയ ഭക്തിയും മരിയ ഭക്തിയും ജീവിധത്തില്‍ അനുദിനവും അഭ്യസിച്ചവനായിരുന്നു ഫാ. ആന്റണി. വി. ഔസേപ്പിന്റെ ഉത്തമ ഭക്തനായിരുന്നു അദ്ദേഹം. 'അനന്തമായ ദൈവ സ്നേഹം പരിമിതമായ രീതികളിലും അളവുകളിലും ഇന്ന് വിശുദ്ധരില്‍ പ്രകടമാകുന്നു. അവര്‍ നമുക്കാവശ്യമായ ഉത്തമമായ അദര്‍ശങ്ങള്‍ നല്‍കുന്നു. ദൈവ സ്നേഹം എല്ലാ നിയമങ്ങളും ഉള്‍കൊള്ളുന്നു.ഭയത്തിന്റെ പഴയ നിയമത്തെ മറികടക്കുന്നു.' - അച്ചന്‍ പ്രഖ്യാപിച്ചു

.

Canonization Process 3rd Page