favours.html
 

ചാലക്കുടിക്കടുത്ത് കോട്ടാറ്റ് ഗ്രാമത്തില്‍ 1894 ഡിസംബര്‍ 8 - ) o തീയ്യതി തച്ചുപറമ്പില്‍ പൌലോസിന്റെയും റോസയുടെയും ഒന്‍പതാമത്തെ മകനായീ ജനിച്ച ബഹു. ആന്റണി തച്ചുപറമ്പില്‍ ' ചേലക്കരയുടെ പ്രേഷിതന്‍ ' എന്ന പേരില്‍ അറിയപെടുന്നു. ചാലക്കുടിയിലെ സ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം ട്രിച്ചി സെന്റ്റ്‌ ജോസഫ്‌ കോളജില്‍ ഇന്റര്‍ മിഡിയറ്റിന് ചേര്‍ന്ന ആന്റണി വളരെ വിജയകരമായി പഠനം പൂര്‍ത്തിയാക്കി 1914 ല്‍ തൃശൂര്‍ തോപ്പ് സെമിനാരിയില്‍ ചേര്‍ന്ന ആന്റണി പുത്തന്‍പള്ളി സെമിനാരിയിലെ പഠനത്തിനു ശേഷം 1922 ഡിസംബര്‍ 22 ന് വൈദികാനയീ അഭിഷികത്നായീ.

അച്ഛന്റെ ആദ്യത്തെ നിയമനം ലൂര്‍ദ്ദ്പള്ളി കത്തീഡ്രലില്‍ അസി.വികാരിയായിട്ടായിരുന്നു (1925-26). തുടര്‍ന്ന് അരണാട്ടുകര കിഴക്കെപള്ളിയില്‍ (1926-28) അച്ചന്‍ വികാരിയായി സേവനമനുഷ്ടിച്ചു. വേദപ്രചാരസഖ്യത്തിന്റെ രൂപതാ ഡയറക്ടറായി ഈക്കാലഘട്ടത്തില്‍ പ്രവര്‍ത്തനം കാഴ്ചവച്ച ആന്റണി അച്ചന് പ്രേഷിത ചൈതന്യം തന്റെ കര്‍മ പരിപാടിയുടെ അടിത്തറ ആക്കുവാന്‍ ഈ ദൗത്യം കാരണമായീ. 1927 തൃശ്ശൂരില്‍ ആരംഭിച്ച സെന്റ്‌ മേരിസ് മേജര്‍ സെമിനാരിയിലെ അദ്ധ്യാപകനുമായീരുന്നു ഫാ.ആന്റണി. മിഷന്‍ ഡയറക്ടര്‍ എന്ന നിലയില്‍ രൂപതയുടെ വിവിധ പ്രദേശങ്ങള്‍ അദേഹം സന്ദര്‍ശിക്കുകയും ചേലക്കര പ്രദേശത്തിന്റെ ശോചനിയാവസ്ഥ മനസിലാക്കുകയും ചെയ്തു.1928 ല്‍ അദ്ദേഹം വടക്കാഞ്ചേരി പള്ളിയുടെ വികാരിയായി. വടക്കാഞ്ചേരി പള്ളിയുടെ കുരിശുപള്ളിയായിരുന്നു ചേലക്കര. വടക്കാഞ്ചേരിയില്‍ നിന്ന് ചേലക്കര പ്രദേശത്തെ പ്രവര്‍ത്തങ്ങള്‍ അച്ചന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ചേലക്കരയുടെ ഉദ്ധാരണത്തിനായീ ജീവിതം സമര്‍പ്പിക്കാനുള്ള തീഷ്ണമായ പ്രചോദനം അച്ചനുണ്ടായി. 1930 മുതല്‍ 1963 വരെ അദ്ദേഹം ചേലക്കര വികാരിയായിരുന്നു.

1930 മെയ്‌ 30 - ) o തീയ്യതി തിരുകുടുംബ സന്യാസിനി സമുഹത്തിന്റെ ഒരു മഠം അച്ചന്‍ ചേലക്കരയില്‍ തുടങ്ങി.ഈ മഠംത്തിന്റെ ഒരു ഭാഗത്ത് തയ്യാറാക്കിയ ഒരു കൊച്ചു വൈക്കോല്‍ പുരയിലാണ് അച്ചന്‍ അന്ത്യം വരെ നീണ്ട 33 കൊല്ലക്കാലം താമസിച്ചത്. തിരുകുടുംബ സന്യാസിനി സമുഹത്തിന്റെ സഭാസ്ഥാപകാനായ ദൈവദാസന്‍ ജോസഫ്‌ വിതയത്തില്‍ അച്ചന്റെ കുമ്പസാരക്കാരന്‍ ആയിരുന്നു ആന്റണി അച്ചന്‍.

1930 ല്‍ ചേലക്കരയില്‍ ഒരു പ്രൈമറി സ്കൂള്‍ അച്ചന്‍ സ്ഥാപിച്ചു. 1945 ല്‍ ഇതൊരു ഹൈസ്കൂള്‍ ആയീ ഉയര്‍ത്തപെട്ടു. കുടിയേറ്റം മൂലം വര്‍ദ്ധിച്ചുവന്നാ കത്തോലിക്കരുടെ അദ്ധ്യാത്മികാവശ്യങ്ങള്‍ നിറവേറ്റാന്‍ 1942 ല്‍ മഠംത്തിനോടാനുബന്ധിച്ച് ഒരു ദൈവാലയം അച്ചന്‍ പണി കഴിപ്പിച്ചു . ആതുരശുശ്രുഷ രംഗത്ത് അച്ചന്റെ സേവനങ്ങള്‍ വിളിച്ചോതുന്ന സ്ഥാപനമാണ്‌ മുഖാരികുന്ന് ഗവ. ആശുപത്രി. ഈ അതുരാലയം സ്ഥാപിക്കാന്‍ 1958 ല്‍ അച്ചനാണ് മുന്‍കൈയെടുത്തത്.

 

Canonization Proces 1st Page
Canonization Process 2nd Page
Canonization Process 3rd Page