ദൈവദാസന്‍
ആന്റണി തച്ചുപറമ്പില്‍
53 -) o ശ്രദ്ധാചാരണം
 

ചേലക്കര സെന്‍റ്. മേരീസ് ഫൊറോന ദൈവാലയത്തില്‍ 2016 ജൂണ്‍ 9 വ്യഴാഴ്ച നടത്തപെട്ടു .

 

തിരുകര്‍മ്മങ്ങള്‍ക്ക് മുഖ്യ കാര്‍മ്മികന്‍ ആയിരുന്നത് തൃശൂര്‍ അതിരുപത അദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ആന്ട്രുസ് താഴത്ത് മെത്രപോലിത്താ ആയിരുന്നു. പോസ്റ്റുലേറ്റര്‍ റവ. ഡോ. പോള്‍ പുളിക്കന്‍, ഫോറോന വികാരി ഫാ. റാഫേല്‍ താണ്ണിശ്ശേരി, ചേലക്കര പള്ളിയില്‍ ദീര്‍ഘകാലം സേവനം ചെയ്ത റവ. ഫാ. ജോര്‍ജ്ജ് കണ്ണാത്ത്, തച്ചുപറമ്പിലച്ചന്റെ ബന്ധുവായ റവ. ഫാ. സിന്റ്റോ ചാലിശ്ശേരി തുടങ്ങിയവര്‍ സഹകാര്‍മ്മികര്‍ ആയിരുന്നു. ഫോറോനയിലെ മറ്റു വൈദികരും തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്തു.

പോസ്റ്റുലേറ്റര്‍ റവ. ഡോ. പോള്‍ പുളിക്കന്‍റെ ആമുഖ പ്രഭാഷണത്തോടുകൂടിയാണ് തിരുകര്‍മ്മങ്ങള്‍ തുടങ്ങിയത്. ദരിദ്രര്‍ക്ക് സുവിശേഷം അറിയിച്ചും പരിശുദ്ധ കുര്‍ബ്ബാനയില്‍ കേന്ദ്രികൃത്യമായ കൂദാശകല്‍ പരികര്‍മ്മം ചെയ്തും യേശു കാണിച്ച കാരുണ്യ പ്രവര്‍ത്തികള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയും തന്റെ ജീവിതം മുഴുവനും ദൈവമഹത്വത്തിനും മനുഷ്യരുടെ ഉയര്‍ച്ചക്കുമായിചിലവഴിച്ച ഒരു സാധാരണ വൈദികനായിരുന്നു തച്ചുപറമ്പിലച്ചന്‍. ഒപ്പം കരുണയുടെ ജൂബിലി വര്‍ഷത്തില്‍ നമുക്ക് ആരുടെ മുമ്പിലും അവതരിപ്പിക്കാന്‍ സാധിക്കുന്ന കരുണയുടെ പ്രതികമാണ് ആന്റണി തച്ചുപറമ്പിലച്ചന്‍ എന്നും സുവിശേഷ സന്ദേശത്തില്‍ അഭിവന്ദ്യ മാര്‍ ആന്ട്രുസ് താഴത്ത് മെത്രപോലിത്താ പറഞ്ഞു..

 
ഫാ. സിന്റ്റോ ചാലിശ്ശേരി ഊട്ടുനേര്‍ച്ച വെഞ്ചരിപ്പ് നടത്തി.അനേകം ഭക്ത ജനങ്ങള്‍ തച്ചുപറമ്പില്‍ അച്ചന്റെ കബറിടം സന്ദര്‍ശിക്കുകയും അനുഗ്രഹം പ്രാപിക്കുകയും ചെയ്തു. തച്ചുപറമ്പില്‍ മ്യുസിയം കാണുവാനുള്ള അവസരവും ഒരുക്കിയിരുന്നു.
...
 
Inauguration
of the Museum of the
Servant of God
Fr Antony Thachuparambil
on Monday 22nd,
Dec. 2014
by Archbishop
Mar Andrews Thazhath
 
...


Mar Raphael Thattil  on the Commemoration of Servant of God Fr Antony Thachuparambil, 8.9.2014
...