favours.html
 
ദൈവ ദാസന്‍ ആന്റണി തച്ചുപറമ്പില്‍ അച്ചന്റെ പ്രാര്‍ത്ഥന സഹായം ലഭിച്ചവരില്‍ ചിലരുടെ അനുഭവകുറിപ്പുകള്‍
 

എന്‍റെ മകള്‍ പീറ്റോ ഗള്‍ഫില്‍ വച്ച് ചെയ്യാത്ത കുറ്റത്തിന് കേസിലകപെടുകയും വല്ലാത്ത പ്രയാസങ്ങള്‍ അനുഭവിക്കുകയും ചെയ്തു. ഞാന്‍ ആന്റണി തച്ചുപറമ്പിലച്ചന്റെ നൊവേന ചൊല്ലി മദ്ധ്യസ്ഥം ആപേക്ഷിച്ചിരുന്നു. കേസില്‍ കുറ്റക്കാരന്‍ അല്ലെന്നു കാണുകയും എത്രയുംവേഗം നാട്ടിലെത്താന്‍ കഴിയുകയും ചെയ്തു.

യേശുവേ നന്ദി ..യേശുവേ സ്തുതി

മോളി ജോണ്‍സണ്‍, തൃശൂര്‍

 

മിക്കവാറും എല്ലാ ദിവസങ്ങളിലും ദൈവദാസന്‍ ബഹു. ആന്റണി തച്ചുപറമ്പില്‍ അന്തോണിയച്ചന്‍റെ മാദ്ധ്യസ്ഥ പ്രാര്‍ത്ഥന ചൊല്ലുമായിരുന്നു. ഇപ്പോഴും തുടരുന്നു. + 2 വിന് ഉയര്‍ന്ന മാര്‍ക്ക് നേടണം അതുവഴി ഉപരി പഠനത്തിനു യോഗ്യത നേടണം എന്നിവയായിരുന്നു എന്‍റെ അപേക്ഷകള്‍. ദൈവദാസന്‍ അന്തോണിയച്ചന്‍റെ മാദ്ധ്യസ്ഥത്താല്‍ എനിക്ക് + 1 വിന് ഉയര്‍ന്ന മാര്‍ക്ക് ലഭിക്കുകയും എഞ്ചിനീയറിംഗ് കോളജില്‍ അഡ്മിഷന്‍ ലഭിക്കുകയും ചെയ്തു. ദൈവത്തിങ്കലിലേക്ക് എന്‍റെ നിയോഗങ്ങള്‍ എത്തിച്ചത് ദൈവദാസന്‍ അന്തോണിയച്ചന്‍ ആണന്നു ഞാന്‍ ഉറച്ചു വിശ്വാസിക്കുന്നു.

അന്തോണിയച്ചന് നന്ദി...ഒരായിരം നന്ദി. ദൈവത്തിനു നന്ദി.

ഇനിയും തുടര്‍ന്ന് നന്നായി പഠിക്കുവാനും നല്ല മാര്‍ക്ക് വാങ്ങുവാനും എനേന്‍ അനുഗ്രഹിക്കണമെന്നും ഞങ്ങളുടെ കുടുംബത്തെയും അനുഗ്രഹിക്കണമെന്നും നല്ലവനായ ദൈവത്തോട് അപേഷിക്കുന്നു. ഒപ്പം അന്തോണിയച്ചന്‍റെ മാദ്ധ്യസ്ഥം തേടുന്നു.

എന്ന് വിശ്വസ്തതയോടെ

മാര്‍ട്ടിന്‍ ജോസഫ്‌

 

എന്‍റെ പേര് രാജേഷ്‌ , ഞാന്‍ ഒരു സൈനികനാണ് . ബഹു.അന്തോണിയച്ചനോട് പ്രാര്‍ത്ഥിച്ചതിന്റെ ഫലമായീ വീടും സ്ഥലവും വാങ്ങുവാന്‍ സാധിച്ചു. ദൈവത്തിനു നന്ദി.

My Official Address:

HOUR - RAJESH G.P. 7 PL - C.COY, 6 GUARDS, C/O 56APO, PIN - 910906

 

ഞങ്ങളുടെ ചേച്ചിയുടെ മകള്‍ ഫിലോനയ്ക്ക് ആണ്ഡാശയത്തില്‍ കാന്‍സര്‍ ആയിരുന്നു. അത് മരുന്നുകൊണ്ടോ ഓപ്പറേഷന്‍ കൊണ്ടോ മാറ്റാന്‍ സാധ്യമല്ല എന്ന് ഡോക്ടര്‍ പറഞ്ഞു. വളരെ വൈകിപ്പോയീരുന്നു. അപ്പോള്‍ ഞങ്ങള്‍ ബഹു. തച്ചുപറമ്പില്‍ അന്തോണിച്ചന്റെ മാദ്ധ്യസ്ഥം തേടി ഈശോയോട് പ്രാര്‍ത്ഥിച്ചതിന്റെ ഫലമായീ ഓപ്പറേഷനില്‍ കൂടി ഈശോ തൊട്ടു സുഖപ്പെടുത്തി. അന്തോണി അച്ചന്‍ മദ്ധ്യസ്ഥം വഹിച്ചതിന് ഒരായിരം നന്ദി പറയുന്നു.

സെലിന ജോസഫ്‌

കാവീട്ടില്‍, ഹൗസ് മുള്ളൂര്‍ക്കര, ഫോണ്‍ : 9495422343